'ആദ്യം സ്വന്തം സംഘടനയെ ശുദ്ധീകരിക്കട്ടെ'; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ


ഷീബ വിജയൻ

കോട്ടയം: എൻഎസ്എസ് ആസ്ഥാനം ശുദ്ധീകരിക്കും എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. പെരുന്നയിൽ ശുദ്ധീകരണ പ്രവർത്തനം നടത്തുമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തെ പരിഹസിച്ച സുകുമാരൻ നായർ, അതിനേക്കാൾ എളുപ്പം അദ്ദേഹം അംഗമായ 'അമ്മ എന്ന സംഘടനയിൽ പോയി ശുദ്ധീകരണം നടത്തുന്നതാണെന്ന് തുറന്നടിച്ചു.

സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും, പാവം പിടിച്ച എൻഎസ്എസ് വൈസ് പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു.

ഡൽഹിയിലെ കരയോഗത്തിന് എൻഎസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്കു മുന്നിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് പകരം, അദ്ദേഹം തന്‍റെ നിലപാടുകളിൽ വ്യക്തത വരുത്താൻ തയ്യാറാവണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ ഉന്നയിക്കുന്നതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.

article-image

dfsdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed