അന്പൂരി രാഖി വധക്കേസ്: രണ്ടാം പ്രതി അറസ്റ്റിൽ


വിഴിഞ്ഞം: അന്പൂരി രാഖി കൊലക്കേസിൽ രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. അതേസമയം കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിനെ കണ്ടെത്താൻ പൊഴിയൂർ എസ്.ഐ പ്രസാദിന്‍റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സംഘം ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. സംഭവശേഷം ഇയാൾ മിലിറ്ററി ക്യാന്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു പോലീസിന് ലഭിച്ച വിവരം. 

അഖിൽ രാഖിയെ വിവാഹം കഴിച്ചിരുന്നതായാണു പോലീസ് നൽകുന്ന സൂചന. മൃതദേഹത്തിൽ നിന്നു കിട്ടിയ താലിമാല എറണാകുളത്തെ ഒരു ആരാധനാലയത്തിൽ വച്ച് അണിയിച്ചതായും പോലീസ് കരുതുന്നു. ദീർഘനാളത്തെ പ്രണയത്തിൽ നിന്ന് പിൻമാറിയ അഖിൽ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതാണു പ്രശ്നങ്ങൾക്ക് കാരണമായത്. രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടെന്നു ജീർണിക്കാനായി വസ്ത്രങ്ങൾ മാറ്റിയ ശേഷമാണു കുഴിച്ചുമൂടിയത്. കാണാതായ വസ്ത്രങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed