വടകര സഹൃദയവേദി കുടുംബസംഗമം സംഘടിപ്പിച്ചു; നൂറിലധികം കുടുംബങ്ങൾ പങ്കെടുത്തു
പ്രദീപ് പുറവങ്കര
ആലി : വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ആലി ബുരിയിലെ അൽ മെറ്ററി പൂളിൽ വെച്ച് വിപുലമായ രീതിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സംഘടനയിലെ നൂറ്റമ്പതിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി, സൗഹൃദവും പരസ്പര സ്നേഹവും പങ്കുവെക്കുന്ന വേറിട്ടൊരു വേദിയായി മാറി.
കൺവീനർ അജേഷ്, കോർഡിനേറ്റർ എം. എം. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പൂൾ പാർട്ടി ഉൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തത്. എന്റർടൈൻമെന്റ് സെക്രട്ടറി സുനിൽ കുമാർ ഏകോപിപ്പിച്ച വിവിധ കലാപരിപാടികളും മൽസരങ്ങളും സംഗമത്തിന് കൂടുതൽ മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ ഒരുക്കിയ വിനോദപരിപാടികൾ പരിപാടിക്ക് ആവേശം പകർന്നു.
തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതപ്രസംഗം നടത്തി. പ്രസിഡന്റ് എൻ. പി. മുഹമ്മദ് അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, ട്രഷറർ രഞ്ജിത് വി. പി., വനിതാവേദി സെക്രട്ടറി ശ്രീജി രഞ്ജിത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വർക്കിങ് കമ്മിറ്റി കൺവീനർ സുമേഷ് അനേരിയാണ് സ്പോൺസർ ചെയ്തത്.
കുടുംബസംഗമം വൻ വിജയമാക്കുന്നതിനായി സംഘടനയുടെ നിർവാഹക സമിതി അംഗങ്ങൾ, രക്ഷാധികാരികൾ, വനിതാവേദി ഭാരവാഹികൾ എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു.
deqwqwqw
dsaadssa
asasas
qwqwsqw
aqdsewsw
adsdsadsa
assa
assa

