പത്തനംതിട്ടയെ നടുക്കി കൗൺസിലിങ് വെളിപ്പെടുത്തൽ: 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചു


ഷീബ വിജയൻ

പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 13 കാരിയെ സഹപാഠികളായ വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിച്ചതായി ഗുരുതര പരാതി ഉയർന്നിരിക്കുന്നു. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി തനിക്കുണ്ടായ ക്രൂരമായ അനുഭവം വെളിപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് ഈ കേസിൽ പ്രതികളെന്നാണ് സൂചന ലഭിക്കുന്നത്. ഇതിൽ ആറുപേരെ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവെച്ചുമാണ് പീഡനം നടന്നതെന്ന് കുട്ടി വെളിപ്പെടുത്തി. ഇരയായ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് പ്രതികളെല്ലാം. പ്രതികളുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

article-image

dsdsdsdsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed