രാത്രിയാത്ര ഇനി ‘പിങ്ക്’ പ്രൊട്ടക്ഷനിൽ! സ്ത്രീകൾക്കായി റെയിൽവേ മാതൃകയിൽ തത്കാലും വെയ്റ്റ്‌ലിസ്റ്റുമായി പുത്തൻ ബസ് സർവീസ്
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല പിങ്ക് ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ഗതാഗത വകുപ്പ് 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് സര്‍വീസുകള്‍ നടത്തുന്നത്. ഡിജിറ്റല്‍, എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കെഎസ്ആര്‍ടിസിയെ നവീകരിക്കുക, സ്‌പോണ്‍സര്‍ഷിപ് വഴി ബസുകള്‍ സംഭാവന ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഫീഡ് ബാക്ക് സംവിധാവും നടപ്പാക്കും. ഓരോ മാസവും മികച്ച കണ്ടക്ടര്‍, ഡ്രൈവര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചു ബസുകള്‍ വാങ്ങാന്‍ പുതിയ പദ്ധതി തയാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
sadsaads

