ഓപ്പറേഷൻ തൂഫാനിൽ അന്തർസംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും വീണു; 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു


ഷീബ വിജയൻ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയിലായി. ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് കുമ്പള പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ലാലാ കബീർ (അഹമ്മദ് കബീർ ലാല), മുഹമ്മദ് മിർഷാൻ എന്നിവർ കുടുങ്ങിയത്.

കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കേരളത്തിലും കർണാടകയിലുമായി കവർച്ച, തട്ടിക്കൊണ്ടു പോകൽ, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മൈസൂരുവിൽ ജയിലിലായിരുന്ന ഇയാൾ അടുത്തടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജയിൽ മോചിതനായ ശേഷം ഇയാൾ വീണ്ടും ലഹരിക്കടത്ത് ശൃംഖലകളിൽ സജീവമാകുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ അന്തർ സംസ്ഥാന ലഹരി മാഫിയയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.

article-image

sasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed