സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്


തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തു കേസിൽ പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ പി.ടി.പി നഗറിലുള്ള വീട്ടിൽ സി.ബി.ഐ കൊച്ചി യൂണിറ്റ് എ.എസ്.പി ടി.വി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കേസിൽ പ്രതികളായ അഡ്വ. ബിജു, വിഷ്ണു സോമസുന്ദരം എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

സ്വർണ്ണക്കടത്തു കേസിൽ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡി.ആർ.‍ഐയാണ് സ്വർണം പിടികൂടിയതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസായതിനാലാണ് സി.ബി.ഐയും അന്വേഷണം നടത്തുന്നത്. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വർണം അഡ്വ. ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സി.ബി.ഐ എഫ്.ഐ.ആർ‍.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed