ബിനോയ് വിവാദം: കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് എം.എ ബേബി
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. നേതാക്കളുടെ കുടുംബാംഗങ്ങള്‍ കേസില്‍പ്പെട്ടാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും കേസ് സ്വന്തം നിലയില്‍ നേരിടണമെന്നും എം.എ ബേബി പറഞ്ഞു. ബിനോയ് പാര്‍ട്ടി അംഗമായിരുന്നെങ്കില്‍ സി.പി.എം അതു പരിശോധിക്കുമായിരുന്നെന്നും ബേബി വ്യക്തമാക്കി.

