കെ.എം.സി.സി. ബഹ്‌റൈൻ സാജന്റെ വീട് സന്ദർശിച്ചു


മനാമ :  ആന്തൂർ  ക്രൂരതയുടെ ഇരയായ പ്രവാസി വ്യവസായി സാജന്റെ  വീട്  കെ.എം.സി.സി.  ബഹ്‌റൈൻ നേതാക്കൾ സന്ദർശിച്ചു,കണ്ണൂർ കൊറ്റാളിയിലെ വീട്ടിലെത്തി ഭാര്യയേയും മറ്റു ബന്ധുക്കളെയും  അനുശോചനം അറിയിക്കുകയും തുടർ നടപടിക്കുള്ള എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. കെ എം സി സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട , സെക്രട്ടറി കെ പി മുസ്തഫ , ഇസ്മായിൽ പയ്യന്നൂര് , നൂറുദ്ധീൻ കെ പി ,അബ്ദു  തുടങ്ങിയവർ സംഘത്തിൽ  ഉണ്ടായിരുന്നു. 

 ഒരു പ്രവാസിക്കും ഈ ദുര്യോഗം ഉണ്ടാവരുതെന്നും പ്രവാസികളോടുള്ള സർക്കാർ സമീപനത്തോടുള്ള പ്രതിഷേധവും  അറിയിച്ചു.പ്രവാസി ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വരുത്തി തീർക്കുന്ന കേരള സർക്കാർ ഈ വിഷയത്തിൽ ചെറു വിരൽ പോലുംഅനക്കുന്നില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് ആന്തൂർ സംഭവമെന്ന് കെഎംസിസി ബഹ്‌റൈൻ നേതാക്കൾ പറഞ്ഞു.

ഇനിയും കറവ പശുക്കളായി മാത്രം പ്രവാസികളെ കാണാതെ രാഷ്ട്രീയക്കാരടക്കമുള്ള സമൂഹം പ്രവാസികൾക്ക് മാന്യത കൊടുക്കേണ്ടതുണ്ടെന്നും, ഇതിനായി ഈ മരണത്തിനു കാരണക്കാരായ എല്ലാവരെയും മുഖം നോക്കാതെ  സമൂഹമധ്യത്തിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ വാങ്ങി കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed