കൊടി സുനിയേയും ഷാഫിയേയും ജയിൽ മാറ്റും; ഋഷിരാജ് സിംഗ്


 

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയേയും മുഹമ്മദ് ഷാഫിയേയും ജയിൽ മാറ്റും. ഇരുവരേയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ഇവരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി. തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കും. എല്ലാ ആഴ്ചയും റെയ്ഡുകൾ നടത്തുമെന്നും ജയിൽ മേധാവി പറഞ്ഞു. കൊടി സുനിയുടെ സെല്ലിൽ നിന്ന് സിം ഇല്ലാത്ത ഫോൺ ലഭിച്ചിട്ടുണ്ട്. 9048044411 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed