പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർ‍ത്ഥിയെ പിന്തുണക്കുമെന്ന് പി.ജെ ജോസഫ്


 

കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ നിയമസഭാ മണ്ധലത്തിൽ യു.ഡി.എഫ് നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു. 

എന്നാൽ ജോസ് കെ. മാണി വിഭാഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാവില്ല. ജോസ് കെ. മാണി വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു. അനാവശ്യ പരാതികൾ ഇതിന്‍റെ ഭാഗമാണ്. പാർട്ടിയിലെ വിഭാഗീയതയിൽ‍ സമവായ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ആൾമാറാട്ടവും കൃത്രിമത്വവും നടത്തി ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചവർക്ക് എതിരെ കേസെടുക്കണം. ജനറൽ സെക്രട്ടറിയല്ലാത്ത കെ.എ ആന്‍റണി ആൾമാറാട്ടം നടത്തിയാണ് യോഗം വിളിച്ചതെന്നും പി.ജെ ജോസഫ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed