കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ തീയറ്റര്‍ പൂട്ടിച്ചു
തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ബി.ജെ.പി പ്രവർത്തകർ ഒടിയൻ സിനിമ പകുതിക്ക് നിർത്തിച്ചതിന് ശേഷം തീയറ്റർ പൂട്ടിച്ചു. കൊടുങ്ങല്ലൂർ കാർണിവൽ ടീയറ്ററിൽ ഒടിയൻ സിനിമ പ്രദർശനം തുടരുന്നതിന് ഇടെയാണ് പ്രകടനമായി എത്തിയ ബി.ജെ.പി പ്രവർത്തകർ സിനിമ പകുതിക്ക് നിർത്തി തീയറ്റർ പൂട്ടിച്ചത്.
സിനിമ പകുതിക്ക് നിര്‍ത്തിച്ച പ്രവർത്തകർക്ക് എതിരെ മോഹൻലാൽ ഫാൻസ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. തുടർന്ന് സ്ഥലത്ത് ബി.ജെ.പി പ്രവർത്തകരും മോഹൻലാൽ ഫാൻസും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷവും ഉണ്ടായതിനെത്തുടർന്ന് ബി.ജെ.പി പ്രവർത്തകർ തീയേറ്റർ പൂട്ടിക്കുകയായിരുന്നു.

