ജോലി തട്ടിപ്പ് : ഉത്തരേന്ത്യന്‍ സംഘം പോലീസ് വലയിൽ
തൃശ്ശൂർ : വിമാനക്കന്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘം അറസ്റ്റിൽ. ദില്ലി കേന്ദ്രീകരിച്ച് പ്രത്യേക കോൾ സെൻറർ ഒരുക്കിയാണ് ഇവർ രാജ്യത്താകമാനം സമാനമായ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നത്. ഓണ്‍ലൈൻ ജോബ് സൈറ്റ് രൂപീകരിച്ചാണ് തട്ടിപ്പിൻറെ തുടക്കം. ഈ സൈറ്റിൽ പേർ രജിസ്റ്റർ ചെയ്തവരാണ് ഇരകൾ.
ഓണ്‍ലൈൻ പരീക്ഷ, ടെലിഫോണിലൂടെ അഭിമുഖം തുടങ്ങിയവ കഴിഞ്ഞാൽ ജോലിക്ക് തെരഞ്ഞെടുത്തതായി അറിയിപ്പ് വരും.ഹോസ്റ്റൽ ഫീസ്, പരിശീലന ഫീസ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി തുക ആവശ്യപ്പെടും. പലരും ഓണ്‍ലൈൻ ബാങ്കിങ് വഴി പൈസ നൽകും.വിമാനക്കന്പനികലുടെ വ്യാജ ലെറ്റർ ഹെഡും സീലും ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ കെണിയിൽ കുടുങ്ങിയ തൃശ്ശർ സ്വദേശി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
സൈബർ സെല്ലിന്‍റെ സഹായത്തോടെ കുന്നംകുളം എസിപി സിനോജിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ദില്ലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ദില്ലി സ്വദേശികളായ അജയ്, അനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെയാളെ നാളെ തൃശ്ശരിൽ എത്തിക്കും. തട്ടിപ്പിന് ഉപയോഗിച്ച സിം കാർഡുകൾ വ്യാജ വിലാസത്തിലാണ് സംഘടിപ്പിച്ചിരുന്നതെന്നും വ്യക്തമായി. കൂടുതൽ ആളുകൾ ഇവരുട വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

