2,77,338 ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ 277338 ജീവനക്കാര്‍ പങ്കെടുത്തതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ആകെയുള്ള 483733 ജീവനക്കാരില്‍ 57.33% പേരാണ് ചലഞ്ചില്‍ പങ്കെടുത്തത്. 488 കോടി രൂപയാണ് സാലറി ചലഞ്ച് വഴി ലഭിച്ചത്. മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കെടുത്തെങ്കില്‍ 2211 കോടി ലഭിക്കുമായിരിന്നു എന്നും മന്ത്രി അറിയിച്ചു.