വിദേശ കോഴ്സുകളിൽ ​സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു


മനാമ :  ഇൻഡ്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്റർ (ഐ.ഇ.ഇ.സി)യുടെ ആഭിമുഖ്യത്തില്‍ സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ  വൈകുന്നേരം 5.30 മുതൽ രാത്രി 7.30 വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ചില സർവകലാശാലകളിൽ തങ്ങളുടെ കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാൻ ആഗ്രഹിക്കുകയും എന്നാൽ അവിടെ അഡ്മിഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി അവരുടെ മോഹങ്ങൾ ഉപേക്ഷിക്കുന്ന നൂറുകണക്കിന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും സ്വപ്നങ്ങൾ സലമാക്കുക എന്ന ലക്ഷ്യത്തോടെ മഹൂസിൽ സ്ഥിതി ചെയ്യുന്ന ഇൻഡ്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്ററിന്  ജർമ്മനി, ബ്രിട്ടൻ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, റഷ്യ, ഉക്രൈൻ എന്നീ രാജ്യങ്ങളിലെ സർവ്വകലാശാലകളുമായും കോളേജുമായും ശക്തമായ ബന്ധമുണ്ടെന്ന് ഐ.ഇ.ഇ.സി ചെയർമാൻ ജെ പി മേനോൻ പറഞ്ഞു. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളും ഇതിൽ ഉൾപ്പെടുന്നു. സിംബയോസിസ്, ക്രൈസ്റ്റ്, വി.ഐ. ടി., ബി.വി.പി എന്നിവയുൾപ്പടെ പ്രമുഖ വിദ്യാഭ്യാസ ബ്രാൻഡുകളുമായി ഐ.ഇ.ഇ.സിക്ക് ബന്ധം ഉണ്ട്. 
പഠനത്തിനായി വിദേശത്ത് പോകാൻ പല വിദ്യാർത്ഥികളും ശ്രമിക്കുന്നുണ്ടെങ്കിലും, മാർഗനിർദേശങ്ങളുടെ അഭാവം നിമിത്തം അവസരം നഷ്ടപ്പെടുന്നു. വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റാനും ഐ.ഇ.ഇ.സി സഹായിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് മികച്ച കോളേജുകളിലേക്ക് അഡ്മിഷനും തുടർന്ന് പ്ലെയ്സ്മെന്റുകൾ നൽകുന്നതിനും  ഐ.ഇ.ഇ.സി പിന്തുണ നൽകുന്നു.
ഡയറക്ട് അഡ്മിഷൻ പോലുള്ള ഒരു പ്ലാറ്റ്ഫോം രാജ്യത്ത് വിദ്യാർത്ഥികൾക്ക് ലഭ്യമല്ല.
എന്നാൽ, അംഗീകരിക്കപ്പെട്ട കോളേജുകളിലേ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സഹായകമാണ്. പരിചയസമ്പന്നരായ കൗൺസിലർമാരിൽ നിന്ന് ലഭിക്കുന്ന മികച്ച മാർഗനിർദ്ദേശങ്ങൾ മികച്ച അംഗീകാരമുള്ള കോളേജുകളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. സെമിനാറിൽ മാതാപിതാക്കൾക്കും പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമാണ് പ്രവേശനം. രജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ കാര്യങ്ങൾ അറിയാൻ, 32332746, 17344971 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

You might also like

Most Viewed