കണ്ണൂർ-ഷാർജ സർവിസ്​ ഡിസംബർ 10 മുതൽ


കണ്ണൂര്‍: കണ്ണൂരിൽനിന്ന് അബൂദബി, റിയാദ്, ദോഹ വിമാനത്താവളങ്ങളിലേക്കും തിരിച്ചും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാലുവീതം സർവിസുകളോടെ ഷാർജയിലേക്കും തിരിച്ചുമുള്ള സർവിസുകളുടെ ഷെഡ്യൂൾ പുറത്തിറക്കി. ഷെഡ്യൂൾ പുറത്തിറക്കിയ ബുധനാഴ്ചതന്നെ എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികളുടെ അനുബന്ധ ലിങ്ക് വഴിയും റിസർവേഷൻ ആരംഭിച്ചു. ഡിസംബർ 10 മുതൽ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽനിന്ന് ഷാർജയിലേക്കും തിരിച്ചും വിമാന സർവിസ് ഏർപ്പെടുത്തിയിട്ടുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ്. 743, ഐ.എക്സ്. 744 വിമാനങ്ങങ്ങളാണ് യഥാക്രമം കണ്ണൂർ-ഷാർജ, ഷാർജ-കണ്ണൂർ ആകാശപാതകളിൽ പറത്തുന്നത്. കണ്ണൂരിൽനിന്ന് പ്രാദേശികസമയം രാവിലെ ഒമ്പതിന് പുറപ്പെടുന്ന വിമാനം ഷാർജ വിമാനത്താവളത്തിൽ പ്രാദേശികസമയം 11.30ന് എത്തിച്ചേരും. ഷാർജയിൽനിന്ന് പ്രാദേശികസമയം ഉച്ചക്ക് 12.30ന് തിരിച്ച് പറക്കുന്ന വിമാനം കണ്ണൂരിൽ വൈകീട്ട്5.40ന് എത്തിച്ചേരും. പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും എല്ലാ ദിവസങ്ങളിലും സമയത്തിൽ വ്യത്യാസമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed