നടയടയ്ക്കുന്ന കാര്യം തന്ത്രിയുമായി സംസാരിച്ചെന്ന് കോടതിയിൽ ശ്രീധരൻ പിള്ള


കൊച്ചി: കോഴിക്കോട് നടത്തിയ വിവാദപ്രസംഗത്തെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള. പുറത്ത് മലക്കം മറിഞ്ഞെങ്കിലും യുവതികൾ കയറിയാൽ നടയടയ്ക്കുന്ന വിഷയത്തിൽ തന്ത്രിയുമായി താൻ സംസാരിച്ചെന്ന് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സമ്മതിക്കുന്നു.

കോഴിക്കോട് യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ശബരിമല വിഷയത്തിൽ തന്ത്രിയുമായി താൻ സംസാരിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻപിള്ള പറഞ്ഞിരുന്നു. ശബരിമല ക്ഷേത്രത്തിൽ യുവതികൾ കയറിയാൽ നടയടക്കുമെന്ന നിലപാട് തന്ത്രി സ്വീകരിച്ചത് തന്‍റെ നിർദ്ദേശപ്രകാരമാണെന്ന സൂചനയും ഈ പ്രസംഗത്തിൽ ഉണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed