ജി. സുധാകരന്റെ ഭാര്യ കേരള സർവകലാശാലയിലെ പദവി രാജി വച്ചു


തിരുവനന്തപുരം : മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജി വച്ചു. സർവകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായിരുന്നു ജൂബിലി. ജി. സുധാകരന്റെ സൽ‌പ്പേരിനു കളങ്കമേൽപിക്കാൻ‌ ചിലർ നീക്കം നടത്തുന്നതായി ആരോപിച്ചാണ് രാജി.

പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെയും ജി. സുധാകരനെയും അപമാനിക്കാൻ ശ്രമം നടക്കുന്നതായും തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങൾ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

സ്വന്തം ഭർത്താവിനോടു പോലും പറഞ്ഞിട്ടല്ല സർവകലാശാലയിലെ അഭിമുഖത്തിനെത്തിയത്. 52 വർഷത്തിലധികമായി രാഷ്ട്രീയത്തിലുള്ള ജി. സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടില്ല. മനസ്സാ വാചാ അറിയാത്ത കാര്യങ്ങളാണ് ഈ പുറത്തുവരുന്നതെന്നും പലതവണ ഓരോരുത്തർക്കും മറുപടി നൽകിയെന്നും പറഞ്ഞ ജൂബിലി, സ്വന്തം ഇഷ്ടപ്രകാരമാണു രാജി വയ്ക്കുന്നതെന്നും പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed