രാജ്യത്ത് മഴ : മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു


 മഴ കഴിഞ്ഞുള്ള ഗതാഗത കുരുക്ക്  - ഫോട്ടോ പകര്‍ത്തിയത് സനു രാജ് 
 
 
മനാമ:  ഇന്ന് രാജ്യത്ത് പെയ്ത മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. മൂടിക്കെട്ടിയ കാലാവസ്ഥ കാരണം വാഹനങ്ങള്‍ വളരെ പതുക്കെയാണ് ഓടിയിരുന്നത്. സിഗ്നലുകള്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള പച്ച സിഗനലുകള്‍ കാാണിച്ചെങ്കിലും വാഹനങ്ങളുടെ അമിത ഒഴുക്ക്  കാരണം വാഹനം ഓടിക്കാന്‍ പലര്‍ക്കും നന്നേ പരിശ്രമിക്കേണ്ടി വന്നു. മഴ തോര്‍ന്നു ആകാശം തെളിഞ്ഞെങ്കിലും പല റോഡുകളും വെള്ളക്കെട്ടു കാരണം വാഹനം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയുമായി. പ്രധാന ഹൈവേയിലടക്കം മണിക്കൂറുകളോളം കാത്ത് നിന്നാണ് വാഹനങ്ങള്‍ നിരങ്ങി നീങ്ങിയത്.   അടുത്ത രണ്ടു ദിവസങ്ങളിലും മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

You might also like

  • Lulu Exchange
  • Straight Forward

Most Viewed