തന്ത്രി നിയമോപദേശം തേടേണ്ടത് ബി.ജെ.പിയോടല്ലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: തന്ത്രി നിയമോപദേശം തെടേണ്ടത് ബി.ജെ.പിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിക്ക് വിശ്വാസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിലാണ് എന്നാണ് പറയുന്നത്. ശബരിമലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. തന്ത്രിക്ക് നിയപോദേശം തേടാന്‍ അവകാശമുണ്ട്. പക്ഷെ അതിന് ഉത്തരവാദിത്വപ്പെട്ട വേറെ ആളുകളുണ്ട്.
തന്ത്രി നിയമോപദേശം നേടേണ്ടത് ബി.ജെ.പിയോടല്ല. ആ ഘട്ടത്തില്‍ ഉണ്ടായ പ്രത്യേക കൂട്ടുകെട്ടില്‍ തന്ത്രിയും ഭാഗവാക്കായി.ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. നുണ പറയുന്നതില്‍ സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലെല്ലാം സംഘപരിവാറിന്റെ നുണപ്രചാരണങ്ങളായിരുന്നെന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍ നടന്ന എല്‍.ഡി.എഫ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

