ഇടതുപക്ഷത്തിന്റേത് അഹന്തയ്ക്കേറ്റ തിരിച്ചടി; യുഡിഎഫ് മാതൃകയാകണം: എ.കെ. ആന്റണി
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ കനത്ത പരാജയം അഹന്തയ്ക്കേറ്റ തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. യുഡിഎഫിന്റേത് സുനാമിക്ക് സമാനമായ വിജയമാണ്. ഇടതുപക്ഷം തകർന്നടിയണമെന്ന് ആഗ്രഹമില്ലെന്നും എന്നാൽ അവർ തെറ്റുതിരുത്തി മര്യാദക്കാരാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് സംഭവിച്ച തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വേണം യുഡിഎഫ് മുന്നോട്ട് പോകാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പത്ത് വർഷത്തെ പീഡനത്തിന് ജനങ്ങൾ പലിശ സഹിതം മറുപടി നൽകിയതാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയ ശക്തികളുടെ വലയിൽ വീണതിനുള്ള ശിക്ഷയാണ് എൽഡിഎഫിന് ലഭിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും കൂട്ടിച്ചേർത്തു. മന്ത്രിസഭാ രൂപീകരണത്തിനായുള്ള കോൺഗ്രസിന്റെ ഔദ്യോഗിക ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
sggds

