യുഡിഎഫിന്റെ വൻ വിജയം വലിയ ഉത്തരവാദിത്തം; പഴയ തെറ്റുകൾ ആവർത്തിക്കരുത്: കെ. മുരളീധരൻ
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻ വിജയം വലിയ ഉത്തരവാദിത്തമാണെന്നും നേതാക്കൾ അതനുസരിച്ച് പെരുമാറണമെന്നും കെ. മുരളീധരൻ. 2001-ൽ താനടക്കമുള്ളവർ വിജയത്തിൽ മതിമറന്നതിനെത്തുടർന്ന് തിരിച്ചടിയുണ്ടായ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതടക്കമുള്ള നടപടികൾ പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണമെന്നും 'ടീം യുഡിഎഫ്' ആയി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ പാർട്ടി പ്രതീക്ഷിച്ചതുപോലെ 5000-7000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതായും മുരളീധരൻ വ്യക്തമാക്കി. മുൻകാല തെറ്റുകൾ തിരുത്തി വേണം പുതിയ സർക്കാർ മുന്നോട്ട് പോകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
sdfgdsg

