ശ്രീധരൻ പിള്ളയെ വിളിച്ചിട്ടില്ല ; കോൾ ലിസ്റ്റ് പരിശോധിക്കാമെന്ന് തന്ത്രി കണ്ഠര് രാജീവര്


ശബരിമല: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്‍.ശ്രീധരൻ പിള്ളയെ താൻ ഫോണിൽ വിളിക്കുകയോ സംസാരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് ആരോടും നിയമോപദേശം ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിട്ടില്ല. മറിച്ചുകേൾക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാമാണെന്നും തന്ത്രി പറഞ്ഞു. അന്നേ ദിവസം തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അന്നു ഫോൺ പുറത്തെടുത്തിട്ടില്ല. കോൾലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകും. യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായ ശേഷം ശ്രീധരൻപിള്ള താഴമൺ മഠത്തിലെത്തി സംസാരിച്ചിരുന്നു. എന്നാൽ അന്നു നട അടയ്ക്കുന്ന കാര്യമൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും കണ്ഠര് രാജീവര് വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed