ശബ്ദരേഖ പുറത്തുവിട്ട രീതി ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവിട്ടത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തോടുള്ള ദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. യുവമോര്‍ച്ചയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി കൊടുത്ത പരിപാടിയിലെ പ്രസംഗത്തിന്റെ ഓഡിയോ എന്ന നിലയില്‍ ഇന്ന് പുറത്തുവിട്ടത് ശരിയല്ല.
വിഷയം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. രാഷ്ട്രീയ അജണ്ടയെന്നും ബിജെപിക്കിത് സുവര്‍ണാവസരമെന്ന് പറഞ്ഞതും ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

