ബാലയല്ല വണ്ടി ഓടിച്ചിരുന്നതെന്നു ലക്ഷ്മി. കേസിൽ പുതിയ വഴിത്തിരിവ്


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച കാറപകടത്തെ പ്പറ്റിയുള്ള ഭാര്യ ലക്ഷ്മിയുടെ മൊഴിയെത്തുടർന്ന് കേസ് പുതിയ വഴിത്തിരിവിലേക്ക്. അപകടം നടക്കുമ്പോൾ കാർ ഓടിച്ചത് ബാലഭാസ്കർ അല്ലായിരുന്നെന്നും ഡ്രൈവറായിരുന്നെന്നുമാണ് ലക്ഷ്മിയുടെ വെളിപ്പെടു ത്തൽ . ഇതോടെ, ബാലഭാസ്കറാണ് കാറോടിച്ചിരുന്നതെന്ന ഡ്രൈവർ അർജുന്റെ മൊഴി സംശയത്തിലാകുന്നു. ലക്ഷ്മിയുടെയും അർജുന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെ യും  മൊഴിയെടുക്കും.

ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു നല്‍കിയ മൊഴിയിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ച യായിരുന്നു ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോൾ  ബാല ഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്.

ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്കര്‍ പിന്നിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed