മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേള്‍’ ആണെന്ന് പരാമര്‍ശിച്ച ശശി തരൂരിനെതിരെ കേസ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ‘തേള്‍’ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂര്‍നെതിരെ ഡെല്‍ഹി കോടതിയില്‍ ബിജെപി നേതാവ് രാജീവ് ബബ്ബര്‍ പരാതി നല്കി. ശിവലിംഗത്തിലിരിക്കുന്ന തേളാണ് മോദി എന്നും അതിനെ എടുത്തു കളയാനോ തട്ടിക്കളയാനോ കഴിയില്ലെന്നായിരുന്നു പരാമര്‍ശം. ബാഗ്ലൂരില്‍ ലിറ്ററേച്ചല്‍ ഫെസ്റ്റിവലില്‍ പങ്കടുത്തു കൊണ്ടിരിക്കെയാണ് ശശി തരുര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്കിയത്. അടുത്ത ശനിയാഴ്ച കോടതി കേസ് പരിഗണിക്കും.

