മാണിയെ പുണ്യാളനാക്കാൻ മത്സരം : വെള്ളാപ്പള്ളി
തൃശ്ശൂർ : ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് അടുത്തതോടെമാണിയെ പുണ്യാളനാക്കാൻ മൂന്ന് മുന്നണികളും ഓടിനടക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോൺഗ്രസുകാരും ബി.ജെ.പിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമൊക്കെ ഇതിനുവേണ്ടി കടുത്ത മത്സരമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മരത്താക്കര എസ്.എൻ.ഡി.പിയോഗം ശാഖയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാൻസ് ഇടപാടിന്റെ പേരിൽ തന്നെവേട്ടയാടിയ സുധീരനും അച്യുതാനന്ദനും സഭയുടെ ഭൂമിയിടപാട് വിഷയത്തിൽ മിണ്ടാട്ടം പാലിച്ചത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്നും− വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി ശാഖാ പ്രസിഡണ്ട് ജയൻ കോട്ടിയാട്ടിൽ പരിപാടിയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ദിനേശൻ ചീരക്കുഴി, ബ്രു ഗുണൻ മനയ്ക്കലാത്ത്, രാജേഷ് തിരുത്തോളി, ഇ.കെ സുധാകരൻ, ശ്രീജ പ്രതാപൻ, എൻ.പി സന്തോഷ്, സിന്ധു വേലായുധൻ എന്നിവർ പ്രസംഗിച്ചു.

