പോ­­­­­­­­­­­­­­­­­­­­­­­­­­­­­­­ലീസ് രാഷ്ട്രീയ സമ്മർ‍ദ്ദങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രവർ‍ത്തിക്കേണ്ടതെന്ന് എം.എം മണി


അടിമാലി : പോലീസ് നടപ്പാക്കേണ്ടത് നീതിയാണെന്നും രാഷ്ട്രീയ സമ്മർ‍ദ്ദങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രവർ‍ത്തിക്കേണ്ടതെന്നും മന്ത്രി എം.എം മണി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ‍ ഇടുക്കി ജില്ലാസമ്മേളനം അടിമാലിയിൽ‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ യു.ഡി.എഫ്. സർ‍ക്കാരിന്റെകാലത്ത് തന്നെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കുറിച്ചായിരുന്നു മന്ത്രി പ്രസംഗം ആരംഭിച്ചത്. തന്നെ അറസ്റ്റ് ചെയ്തവരുടെ മുന്നിൽ‍ നിന്നാണ് സംസാരിക്കുന്നത്. നിങ്ങൾ‍ കാര്യങ്ങൾ‍ മനസ്സിലാക്കി നിയമം നടപ്പാക്കണം. 30 വർ‍ഷങ്ങൾ‍ക്കുമുന്പ് നടന്ന സംഭവം കുത്തിയിളക്കി തന്നെ അറസ്റ്റ് ചെയ്തത് അത്തരത്തിലായിരുന്നെന്നും എം.എം. മണി വ്യക്തമാക്കി.

 മുൻ‍ വൈരാഗ്യം വെച്ച് ഇടത് സർ‍ക്കാർ‍ രാഷ്ട്രീയ പ്രതിയോഗികളേയോ ഉദ്യോഗസ്ഥരേയോ പീഡിപ്പിക്കില്ല− മന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് അടിമാലി പോലീസ് േസ്റ്റഷനിൽ‍ 13 ദിവസം തന്നെ വിലങ്ങുെവച്ച് കെട്ടിയിട്ടുണ്ട്. പോലീസുകാരാൽ‍ ഏറ്റവും അധികം വേട്ടയാടപ്പെട്ടിട്ടുള്ള താൻ‍തന്നെ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് നിയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ‍ ജില്ലാപ്രസിഡണ്ട് എ.കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed