നാ­ടൻ‍കലകളു­ടെ­ സാ­മൂ­ഹി­ക പ്രസക്തി­ ഏറു­ന്നു­: അടൂ­ർ‍ ഗോപാലകൃഷ്ണൻ‍


തിരുവനന്തപുരം : സാമൂഹിക ദുരാചാരങ്ങളെ മാറ്റുന്നതിലും അതിനെതിരേയുള്ള പ്രതിരോധം സൃഷ്ടിക്കുന്നതിലും നാടൻ കലാരൂപങ്ങൾ‍ വഹിച്ച പങ്ക് മഹത്തരമാണെന്ന് അടൂർ‍ ഗോപാലകൃഷ്ണൻ‍ പറഞ്ഞു. കാക്കാരുകളിയുടെ കുലപതി ആർ‍.കെ അയ്യപ്പനാശാൻ സ്മാരക സമിതി സംഘടിപ്പിച്ച തെക്കൻ‍ കേരളത്തിലെ നാടൻ കലാരൂപങ്ങളും ജനകീയ നാടകങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംസ്ഥാനതല സെമിനാർ‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ പാലോട് രവി അദ്ധ്യക്ഷനായി ശങ്കരലീലാ കാക്കാരുകളി ഒരു സന്പൂർ‍ണ പഠനഗ്രന്ഥം എന്ന പുസ്തകവും  അടൂർ‍ ഗോപാലകൃഷ്ണൻ‍ പ്രകാശനം ചെയ്തു. വട്ടപ്പറന്പിൽ‍ ഗോപിനാഥപിള്ള, വട്ടപ്പറന്പിൽ‍ പീതാംബരൻ, പ്രൊഫ. കാട്ടൂർ‍ നാരായണപിള്ള, പന്തളം ബാലൻ, രാജേഷ് മണ്ണാമൂല, വട്ടപ്പാറ കൃഷ്ണൻ‍കുട്ടി, സത്യൻ‍ തട്ടത്തുമല തുടങ്ങിയവർ‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed