കീ­ഴാ­റ്റൂ­രിൽ അനു­നയ നീ­ക്കവു­മാ­യി­ സർ­ക്കാർ


തിരുവനന്തപുരം : കണ്ണൂരിലെ കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനെതിരെയുള്ള വയൽക്കിളി സമരം ശക്തമാകുന്നതിനിടെ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്ത്. ബൈപ്പാസിന് പകരം എലവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞുകൊണ്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കേന്ദ്രത്തിന് കത്തയച്ചു.

പാടം നികത്തി റോഡ് പണിയുന്നതിന് പകരം മേൽപാതയെന്ന ആശയം നേരത്തെ തന്നെ തളിപ്പറന്പ് എം.എൽ.എ ജെയിസ് മാത്യു മുന്നോട്ടു വെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എലവേറ്റഡ് റോഡിന്റെ സാധ്യതകൾ‍ ആരാഞ്ഞ് മന്ത്രി കത്തെഴുതിയത്. ബൈപ്പാസിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തി മേൽപാതയാക്കിയാൽ വയൽ സംരക്ഷിക്കാമെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നുമാണ് മന്ത്രി കത്തിൽ പറയുന്നത്. 

കീഴാറ്റൂരിൽ‍ വയൽ‍ നികത്തി ബൈപാസ് വരുന്നതിനെതിരെ പ്രതിഷേധിക്കുന്ന വയൽ‍ക്കിളികൾ‍ക്കെതിരെ ആഞ്ഞടിച്ച ജി. സുധാകരൻ തന്നെയാണ് മേൽ‍പ്പാലത്തിന്റെ സാധ്യത ആരാഞ്ഞ് കത്തയച്ചിരിക്കുന്നത്. നേരത്തെ കീഴാറ്റൂരിൽ‍ സമരം നടത്തുന്ന വയൽ‍ക്കിളികൾ‍ കിളികളല്ലം കഴുകന്മാരാണെന്നും ജീവിതത്തിൽ‍ ഒരിക്കൽ‍പ്പോലും പാടത്തു പോകാത്തവരാണ് സമരത്തിൽ‍ പങ്കെടുക്കുന്നതെന്നും സുധാകരൻ രൂക്ഷവിമർ‍ശനം ഉന്നയിച്ചിരുന്നു. 

‘നാടുകാവൽ’ എന്ന പേരിൽ സി.പി.എം ഇന്നു വൈകീട്ടും ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ വയൽക്കിളികളും പരിസ്ഥിതി പ്രവർത്തകരും ഞായറാഴ്ച വൈകീട്ടും കീഴാറ്റൂർ വയലിലേക്കു മാർച്ച് നടത്താനിരിക്കെയാണു സമാധാന വഴി തെളിയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed