തടവു­കാ­രോട് മാ­ന്യമാ­യി­ പെ­രു­മാ­റണം : മു­ഖ്യമന്ത്രി­


തിരുവനന്തപുരം : പോലീസുകാർ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിലുള്ളവരെല്ലാം ക്രിമിനൽ‍ സ്വഭാവമുള്ളവരല്ലെന്നും അവരോട് സഹാനുഭൂതിയോടെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയിൽ‍ ജയിൽ‍ ജീവനക്കാരുടെ പാസിംഗ്് ഔട്ട് പരേഡിൽ‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. 

ക്രിമിനൽ ചിന്ത പോലീസുകാരുടെ മനസ്സിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികൾക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ചുകൊണ്ടു വരാൻ പോലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ടിപി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയായ പി.കെ കുഞ്ഞനന്തനെ മാനദണ്ധങ്ങൾ‍ മറികടന്ന് ശിക്ഷാ ഇളവ് നൽ‍കാൻ സർ‍ക്കാർ‍ നീക്കമുണ്ടെന്ന ആരോപണങ്ങൾ‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമർ‍ശം. അതേസമയം, നിയമപരമായ പരിശോധനകൾ‍ പൂർ‍ത്തിയാക്കിയിട്ടേ ആരെയും വിട്ടയയ്ക്കുവെന്നും, 70 വയസ്സു കഴിഞ്ഞവരെ മോചിപ്പിക്കണമെന്ന് ജയിൽ‍ ചട്ട പരിഷ്‌കരണ കമ്മീഷൻ നിർ‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ‍ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed