മലയാ­ളത്തി­ന്റെ­ മഹാ­കവി­ അക്കി­ത്തം 92-ാം ജന്മദിന നി­റവിൽ


എടപ്പാൾ(മലപ്പുറം): കുമരനെല്ലൂരിലെ ദേവായനത്തിൽ മലയാളത്തിന്റെ മഹാകവി അക്കിത്തം ഇന്നലെ 92ാം ജന്മദിന നിറവിൽ. 1926 മാർച്ച് 18ന് ആണ് അക്കിത്തത്തിന്റെ ജനനം. മീനത്തിലെ ഭരണി നാളിലാണ് പിറന്നാൾ. കാവ്യലോകത്തെ ‌കുലപതിയുടെ ഈ പിറന്നാളും വീട്ടുകാർക്കെ‍‍‍‍ാപ്പം ലളിതമായാണ് ആഘോഷിച്ചത്. ജീവിതത്തിന്റെ പൂർണ ചന്ദ്രൻ കവിതയുടെ നിളയിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിർവൃതിയിലാണ് അദ്ദേഹം. 

92-ാം പിറന്നാൽ നിറവിൽ മലയാളത്തിന്റെ മഹാകവിശാരീരിക അവശതകൾമൂലം ദൂരസ്ഥലങ്ങളിൽ നിന്നുള്ള ക്ഷണങ്ങളെല്ലാം നിരസിച്ചു. ഇന്നലെ മനയിൽ ഭാര്യ ശ്രീദേവി അന്തർജനത്തോടും മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടുമെ‍‍ാപ്പം പിറന്നാൾ സദ്യയുണ്ടു. ഫോണിലൂടെയും നേരിട്ടും ഒട്ടേറെപ്പേർ മഹാകവിക്കു പിറന്നാൾ ആശംസകൾ നേർന്നു. 

അന്പലച്ചുമരിനൽ‍ തുന്പില്ലാതെ വരച്ച് ചുമർ മോശമാക്കിയതിലുള്ള ശോകമാണ് അക്കിത്തത്തിന്റെ ആദ്യ ശ്ലോകമായത്. പൊന്നാനി കളരിയിലായിരുന്നു കവിയുടെ തുടക്കം. കാലത്തിന്റെ മാറ്റം അങ്ങേയറ്റം സൂഷ്മതയോടെ പിന്തുടർ‍ന്ന കവിയായിരുന്നു അക്കിത്തം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed