അക്രമ രാ­ഷ്്ട്രീ­യം പാ­ർ‍­ട്ടി­ നയമല്ല, തെ­റ്റു­ണ്ടെ­ങ്കിൽ‍ തി­രു­ത്തും: യെ­ച്ചൂ­രി


തൃശ്ശൂർ : അക്രമ രാഷ്ട്രീയം പാർട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ് സി.പി.എമ്മിന്‍റെ ശൈലി. എന്നാൽ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും സി.പി.എം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യെച്ചൂരി പറഞ്ഞു.

രാജ്യത്തെ അടിസ്ഥാന സ്വഭാവത്തെ ബി.ജെ.പി തകർക്കുകയാണ്. മതനിരപേക്ഷത തകർക്കാൻ ആർ.എസ്.എസ് നിരന്തരം ശ്രമിച്ചു വരികയാണ്. നവ ഉദാരനയങ്ങൾ പിന്തുടരുന്ന ബി.ജെ.പി രാജ്യത്തെ വലിയ തകർച്ചയിലേക്കാണ് നയിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ആക്രമണോത്സുകമായ നവ ഉദാരനയം, വർഗീയ ധ്രുവീകരണം, ഭരണകൂടത്തിന്റെ സ്വഭാവഘടന മാറ്റൽ, വിദേശനയത്തിലെ അടിസ്ഥാന നിലപാടുകളിൽ നിന്നുള്ള മാറ്റം തുടങ്ങിയവയാണ് രാജ്യം നേരിടുന്ന നാല് വലിയ വെല്ലുവിളികൾ. ഇവയെ നേരിടുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്നും യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനേന്ദ്ര മോദിയായിരിക്കുകയാണ്. ബാങ്ക് വായ്പാ തട്ടിപ്പിൽ മോദിയുടേത് കുറ്റകരമായ മൗനമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. 

ഇന്ന് വി.എസ് പതാക ഉയർ‍ത്തിയതോടെയാണ് ഇരുപത്തിരണ്ടാം സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed