മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
കാസർഗോഡ് : മഞ്ചേശ്വരത്ത് മൂന്നുവയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർ ട്രെയിൻതട്ടി മരിച്ചു. മഞ്ചേശ്വരം റെയില്‍വേ േസ്റ്റഷന് സമീപം ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം.
പൊസോട്ടെ പരേതനായ കെ.ടി.അബൂബക്കറിന്റെ മകൾ ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മകൻ താമിൽ (മൂന്ന്) എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞു മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. കാസർഗോഡ് ഭാഗത്തു നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ കടന്നുപോയ ഉടനെ ഇവർ പാളം മുറിച്ചു കടക്കുകയായിരുന്നുവെന്ന് പറയുന്നു.
ഈ സമയത്ത് മംഗളൂരുഭാഗത്തു നിന്ന് തൊട്ടടുത്ത അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്.

