സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്തും അനാവശ്യ ചിലവുകളും : ചെന്നിത്തല
തിരുവനന്തപുരം : സർക്കാരിന്റെ വൻ ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സി റ്റിയുടെ പണം പോലും എടുത്ത് ധൂർത്തടിക്കുന്നു. വികസന പദ്ധതികളും ക്ഷേമ പെൻഷനുകളും സർക്കാർ നിർത്തിവെച്ചെന്നും ചെന്നിത്തല പറഞ്ഞു. ധനകാര്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. നികുതി വരുമാനം 25 ശതമാനമാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ഉറപ്പ് നൽകിയ ധനകാര്യമന്ത്രിക്ക് അതിന്റെ പകുതിപോലും നികുതി പിരിവ് നടത്താനായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ നിന്ന് 2000 കോടി രൂപ കടമെടുത്തത് കൊണ്ടുമാത്രമാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മുന്നോട്ട്‌പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രധാന കാരണം സർക്കാരിന്റെ ധൂർത്തും, ധനകാര്യ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുകളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനോ ധനകാര്യ വകുപ്പിനെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനോ സർക്കാരിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

