പൊ­­­തു­­­തി­­­രഞ്ഞെ­­­ടു­­­പ്പു­­­കൾ ഒന്നി­­­ച്ച് : നീ­­­ക്കം ജനാ­­­ധി­­­പത്യ സംവി­­­ധാ­­­നത്തെ­­­ ദു­­­ർ­­ബ്ബലപ്പെ­­­ടു­­­ത്തു­­­മെ­­­ന്ന് മു­­­ഖ്യമന്ത്രി­­­


കണ്ണൂർ : പൊതുതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ദുർബ്ബലപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാർലമെന്ററി സംവിധാനത്തെ ഒരു പൊല്ലാപ്പായി കരുതുന്ന ആർഎസ്എസ് അതു തകർക്കാൻ ശ്രമിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാതിരിക്കാനാണ് കേന്ദ്രം പൊതുതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.ജില്ലാ സെക്രട്ടറി പി. ജയരാജൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ എംഎൽഎ, പി.കെ ശ്രീമതി എംപി, മന്ത്രി കെ.കെ ശൈലജ, എം.വി ജയരാജൻ, ഡോ. വി. ശിവദാസൻ, ടി.വി രാജേഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed