കണ്ണൂർ വി­മാ­നത്താ­വളം പൂ­ർ­ണമാ­യും സൗ­രോ­ർ­ജത്തിൽ പ്രവർ­ത്തി­ക്കും


കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു സോളർ പ്ലാന്റ് സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കിയാൽ ഡയറക്ടർ ബോർഡ് യോഗം ഇതിന് അനുമതി നൽകി. ഏഴു മെഗാവാട്ട് സോളർ പവർ പ്ലാന്റായിരിക്കും തുടക്കത്തിൽ. പിന്നീട് 10 മെഗാവാട്ടാക്കും. വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെട്ടിടങ്ങളുണ്ട്. ഇവയ്‌ക്കു മുകളിലാണു സോളർ ഫോട്ടോവോൾട്ടിക് പ്ലാന്റ് സ്ഥാപിക്കുക. തുടക്കത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ 30,000 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഇതിലൂടെ ഉൽപാദിപ്പിക്കാനാവും.സോളർ വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി ആവശ്യാനുസരണം തിരിച്ചെടുക്കുന്ന രീതിയാണ് അവലംബിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed