തീ​­​യേ​­​റ്റ​റു​­​ക​ളി​ൽ ദേ​­​ശീ​­​യ ഗാ​­​നം നിർബന്ധമാക്കൽ: മ​ല​ക്കം മ​റി​­​ഞ്ഞ് കേ​­​ന്ദ്ര സ​ർ​­ക്കാ­ർ​


ന്യൂ­ഡൽഹി­: തി­യേ­റ്ററു­കളിൽ സി­നി­മ തു­ടങ്ങു­ന്നതിന് മു­ന്പ് ദേ­ശീ­യ ഗാ­നം കേ­ൾപ്പി­ക്കണമെ­ന്ന ചട്ടത്തിൽ കേ­ന്ദ്രത്തിന് നി­ലപാട് മാ­റ്റം. സി­നി­മാ തീ­യേ­റ്ററു­കളിൽ ദേ­ശീ­യ ഗാ­നം നി­ർ­ബന്ധമാ­ക്കു­ന്നത് സംബന്ധി­ച്ചു­ സു­പ്രീം കോ­ടതി­ ഉത്തരവ് ഉടൻ നടപ്പാ­ക്കേ­ണ്ടെ­ന്നു­ ചൂ­ണ്ടി­ക്കാ­ട്ടി­ കേ­ന്ദ്ര സർ­ക്കാർ സു­പ്രീംകോ­ടതി­യിൽ സത്യവാ­ങ്മൂ­ലം നൽ­കി­.
നവംബർ 30ലെ­ സു­പ്രീം കോ­ടതി­ ഉത്തരവിന് മു­ന്പു­ള്ള സ്ഥി­തി­ പു­നഃസ്ഥാ­പി­ക്കണം എന്നാ­ണ്­ കേ­ന്ദ്ര ആഭ്യന്തരമന്ത്രാ­ലയം നൽ­കി­യ അഞ്ചു­ പേ­ജു­ള്ള സത്യവാ­ങ്മൂ­ലത്തിൽ ആവശ്യപ്പെ­ട്ടി­രി­ക്കു­ന്നത്. ഇതി­നാ­യി ­ആറു­മാ­സം വേ­ണ്ടി­ വരു­മെ­ന്നും കേ­ന്ദ്രം സത്യവാങ് മൂ­ലം നൽകി­.
തീ­യേ­റ്ററു­കളിൽ സി­നി­മ തു­ടങ്ങു­ന്നതിന് മു­ന്പ് ദേ­ശീ­യ ഗാ­നം കേ­ൾപ്പി­ക്കണമെ­ന്നും ആദരവ് പ്രകടി­പ്പി­ച്ച് കൊ­ണ്ട് സി­നി­മ കാ­ണാ­നെ­ത്തി­യവർ എല്ലാ­വരും എഴു­ന്നേ­റ്റ് നി­ൽക്കണമെ­ന്നു­മു­ള്ള ഉത്തരവ് സു­പ്രീംകോ­ടതി­ പു­റപ്പെ­ടു­വു­പ്പി­ച്ചിരുന്നു.
ഈ ഉത്തരവി­നെ­തി­രേ­ സു­പ്രീംകോ­ടതി­യിൽ നി­ന്നു­ തന്നെ­ വി­മർ­ശനം പി­ന്നീട് ഉയർ­ന്നി­രു­ന്നു­. ജസ്റ്റിസ് ദീ­പക് മി­ശ്ര തന്നെ­ തലവനാ­യ മൂ­ന്നംഗ ബെ­ഞ്ചി­ന്റേ­താ­യി­രു­ന്നു­ ഉത്തരവ്. ഇതി­നെ­തി­രെ­ വ്യാ­പക പ്രതി­ഷേ­ധം ഉയർന്നി­രു­ന്നെ­ങ്കി­ലും ഉത്തരവ് റദ്ദാ­ക്കാൻ സു­പ്രീംകോ­ടതി­ വി­സമ്മതി­ച്ചി­രു­ന്നു­.ധനകാ­ര്യ മന്ത്രാ­ലയത്തി­ലെ­ അഡീ­ഷണൽ സെ­ക്രട്ടറി­യാ­കും കേ­ന്ദ്രം നി­യോ­ഗി­ക്കു­ന്ന മന്ത്രി­തല കമ്മറ്റി­യു­ടെ­ തലവൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed