മന്പു­റം പാ­ലം ഗതാ­ഗതത്തി­നാ­യി­ തു­റന്നു­ നൽ‍­കി­


തിരൂരങ്ങാടി: നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മന്പുറംപാലം ഗതാഗതത്തിനായി തുറന്നുനൽ‍കി. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി ജലീൽ‍ വിശിഷ്ടാതിഥിയായി. ദിവസേന ആയിരക്കണക്കിന് തീർ‍ഥാടകർ‍ സന്ദർ‍ശിക്കുന്ന മന്പുറം മഖാമിന് മുന്നിലൂടെയാണ് പാലം കടന്നുപോകുന്നത്. കടലുണ്ടിപ്പുഴയ്ക്ക് കുറുകെ വേങ്ങര നിയോജക മണ്ധലത്തിലെ എ.ആർ‍ നഗർ‍ പഞ്ചായത്തിനെയും തിരൂരങ്ങാടി മണ്ധലത്തിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 

പുഴയുടെ ഇരുകരകളും തമ്മിൽ‍ നേർ‍രേഖയിലല്ലാത്തതും 17 മീറ്റർ‍ ഉയരവ്യത്യാസം ഉള്ളതുകൊണ്ടും പാലം രൂപകൽ‍പ്പന ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാൽ കെർ‍വിംഗ്/ സ്ലോപിംഗ് എന്ന രീതി അവലംബിച്ചാണ് പാലം  രൂപകൽ‍പ്പന ചെയ്തത്. 

പാലത്തിന് 25 മീറ്റർ‍ നീളത്തിലുള്ള 10 സ്പാനുകളിലായി 250 മീറ്റർ‍ നീളവും, 8.30 മീറ്റർ‍ വീതിയുള്ള ടാർ‍ ഉപരിതലത്തോടുകൂടി 12 മീറ്റർ‍ വീതിയുമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയും തയ്യാറാക്കിയിട്ടുണ്ട്. തിരൂരങ്ങാടി ഭാഗത്ത് 30 മീറ്ററും മന്പുറം ഭാഗത്ത് 60 മീറ്ററും സമീപ നിരത്തുകളും, പാലത്തിന്റെ പകുതിയോളം നീളം കരയിലൂടെ ഫ്ളൈഓവർ‍ രീതിയിലായതുകൊണ്ട് ഇരുഭാഗത്തും സർവ്‍വീസ് റോഡുകളും നിർമ്‍മിച്ചിട്ടുണ്ട്. പരിപാടിയിൽ പി.കെ അബ്ദുറബ്ബ് എം.എൽ.‍എ  അദ്ധ്യക്ഷനായി. 

എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ‍ എന്നിവർ‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ‍, തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുൾ‍കലാം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൾ‍ ഹഖ്, തിരൂരങ്ങാടി നഗരസഭാ ചെയർ‍പേഴ്സൺ കെ.ടി റഹീദ, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവന്പലം, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല തെങ്ങിലാൻ തുടങ്ങിയവർ‍ സംസാരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed