രാ­­­ജ്യത്ത് തൊ­­­ഴി­­­ലി­­­ല്ലാ­­­യ്മ രൂ­­­ക്ഷം:- എം.ബി­­­ രാ­­­ജേ­­­ഷ്‌


കോതമംഗലം: അഛാ ദിൻ‍ ആയേഗാ എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡിസർ‍ക്കാർ‍ മൂന്നര വർ‍ഷം പിന്നിടുന്പോൾ‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണെന്ന് രാജേഷ് ആരോപിച്ചു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ യുവജന സംഗമം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

51 ലക്ഷം പേർ‍ തൊഴിൽ‍ മേഖലയിൽ‍ നിന്ന് പുറന്തള്ളപ്പെട്ടുവെന്നും രാജ്യത്തിന്റെ ജി.ഡി.പിയിൽ‍ വന്ന കുറവിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോതമംഗലം ബ്ലൂമൂൺ‍ ഓഡിറ്റോറിയത്തിൽ‍ നടന്ന പരിപാടിയിൽ‍ ആന്റണി ജോൺ‍ എം.എൽ‍.എ അദ്ധ്യക്ഷനായി. 

ജോൺ‍ ഫെർ‍ണാണ്ടസ് എം.എൽ‍.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ മുരളീധരൻ‍, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.സതീഷ്, സിനിമാനടന്‍മാരായ വിനയ് ഫോർ‍ട്ട്, ചേതൻ‍ലാൽ‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പ്രിൻ‍സി കുർയാക്കോസ്, സെക്രട്ടറി കെ.എസ്. അരുൺ‍കുമാർ‍, ട്രഷറർ‍ പി.ബി. രതീഷ് തുടങ്ങിയവർ‍ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed