അനധി­കൃ­ത പു­സ്‌തക രചന : ജേ­ക്കബ് തോ­മസി­നെ­തി­രെ­ ക്രി­മി­നൽ കേ­സ്


തിരുവനന്തപുരം : മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം. സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ജേക്കബ് തോമസിനെതിരായ നടപടി. ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. എന്നാൽ തനിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിവരമില്ലെന്നാണ് ജേക്കബ് തോമസിന്റെ പ്രതികരണം.

സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ജേക്കബ് തോമസ് അനുമതിയില്ലാതെ ആത്മകഥയെഴുതിയത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. സ്രാവുകൾക്കൊപ്പം നീന്തുന്പോൾ പുസ്തകത്തിലെ 50 പേജുകളിൽ 11 ഇടത്ത് ചട്ടവിരുദ്ധമായ പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടെന്നും സമിതി കണ്ടെത്തിയിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ചെയർമാനും നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പി.ആർ.ഡി ഡയറക്ടർ കെ. അന്പാടി എന്നിവർ അംഗങ്ങളുമായ സമിതി കണ്ടെത്തിയിരുന്നു. ഇത് രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്. 

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പാറ്റൂർ കേസ് അടക്കമുള്ളവയിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ബാർ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരായ പരാമർശങ്ങളും ചട്ടലംഘനത്തിൽ വരും. പുസ്തകം എഴുതാൻ ജേക്കബ് തോമസ് അനുമതി വാങ്ങിയിരുന്നു. എന്നാൽ, അതിനുള്ള നിബന്ധനകൾ പാലിച്ചിട്ടില്ലെന്നും സമിതി കണ്ടെത്തിയിരുന്നു. തുടർന്ന് ഈ റിപ്പോർട്ടിൻ മേൽ എന്ത് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിടുകയായിരുന്നു.

ജേക്കബ് തോമസ് പുറത്തിറക്കിയ നേരിട്ട വെല്ലുവിളികൾ: കാര്യവും കാരണവും എന്ന രണ്ടാമത്തെ പുസ്തകവും വിവാദത്തിലേക്ക് നീങ്ങുകയാണ്. ഈ പുസ്തകം എഴുതുന്നതിന് സർക്കാരിൽ നിന്ന് അനുമതി തേടിയിരുന്നെങ്കിലും ഇത് ലഭിക്കുന്നതിന് മുന്പ് തന്നെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed