കു­റഞ്ഞ ഇന്റർ­നെ­റ്റ് നി­രക്ക്; ജി­.സി­.സി­ രാ­ജ്യങ്ങളിൽ ബഹ്‌റൈ­ൻ മൂ­ന്നാ­മത്


മനാമ: കുറഞ്ഞ ഇന്റർനെറ്റ് നിരക്കിന്റെ അടിസ്ഥാനത്തിൽ ജി.സി.സി രാജ്യങ്ങളിൽ മൂന്നാമത് നിൽക്കുന്ന രാജ്യം ബഹ്റൈൻ ആണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജി.സി.സി) അംഗങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ബഹ്‌റൈൻ ആണെന്ന് ബി.ഡി.ആർ.സി കോണ്ടിനെൻ്റലും കേബിൾ.കോ.യുകെയും നടത്തിയ പഠനത്തിലാണ് വ്യക്തമായത്. 

3,351 വ്യത്യസ്ത ബ്രോഡ്ബാൻഡ് പാക്കേജുകളിൽ നിന്നുള്ള ഡാറ്റ ബി.ഡി.ആർ.സി കോണ്ടിനെൻ്റൽ ശേഖരിക്കുകയും 2017 ഒക്ടോബർ 12 വരെയുള്ള എട്ട് ആഴ്ച കാലയളവിൽ കേബിൾ.കോ.യുകെ, ഈ ഡാറ്റ സമാഹരിച്ച് വിശകലനം ചെയ്യുകയായിരുന്നു. പഠന റിപ്പോർട്ട് അനുസരിച്ച്, ബഹ്റൈനിൽ ബ്രോഡ്ബാൻഡ് പാക്കേജുകളുടെ ശരാശരി വില 104.93 ഡോളർ (39 ബഹ്‌റൈൻ ദിനാർ) ആണ്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് കുവൈത്താണ്, ശരാശരി 55.3 ഡോളർ. സൗദി അറേബ്യയും (84.03 ഡോളർ) ബഹ്റൈനേക്കാൾ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടിയ നിരക്ക് ഈടാക്കുന്നത് യു.എ.ഇയാണ്. ശരാശരി 155.17 ഡോളറാണ് ഇവിടെ നിരക്ക്.

ഇറാനാണ് ലോകത്തെ ഏറ്റവും കുറഞ്ഞ ബ്രോഡ്ബാൻഡ് പാക്കേജ് വില ഈടാക്കുന്നത്, പ്രതിമാസം ശരാശരി 5.37 ഡോളർ. ബുർക്കിന ഫാസോ ആണ് ഏറ്റവും കൂടിയ വില ഈടാക്കുന്ന രാജ്യം, ശരാശരി 954.54 ഡോളർ. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed