ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കാൻ തയ്യാറായി യുറോപ്യൻ യൂണിയൻ
കൊച്ചി : ആരോഗ്യ − സാങ്കേതികരംഗത്ത് കേരളവുമായി സഹകരിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾ തയ്യാറാണെന്ന് ഇന്ത്യയിലെത്തിയ യൂണിയൻ പ്രതിനിധി സംഘം മേധാവി ടാനിയ ഫെഡറിക്‌സ് പറഞ്ഞു. അമൃത ആശുപത്രിയിൽ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഡോക്ടർമാരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ടാനിയ.
നാനോ ടെക്‌നോളജി, ബയോടെക്‌നോളജി, സ്മാർട്ട്സിറ്റി, ആരോഗ്യം എന്നീ രംഗങ്ങളിൽ ലഭിക്കുന്ന പദ്ധതി നിർദ്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫണ്ട് നൽകും. സർക്കാർ തലത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തും. െസ്റ്റം സെൽ, 3 ഡി ബയോപ്രിന്റിംഗ് എന്നിവയിൽ കേരളം കുതിക്കുകയാണ്. കേരളത്തിൽ നിന്ന് െസ്റ്റംസെൽ ദാതാക്കൾ കൂടിയിട്ടുണ്ട്. വാക്‌സിനേഷനെക്കുറിച്ച് ശരിയായ അവബോധം വളർത്തിയെടുക്കണം. ടി.ബി പോലെയുള്ള പകർച്ചരോഗങ്ങളെ തടയാൻ വാക്‌സിനേഷനുകൾക്ക് സാധിക്കും. കൃത്യമായ ഇടവേളയിൽ മുടക്കം വരുത്താതെ വാക്‌സിനുകൾ എടുക്കേണ്ടത് ആവശ്യമാണെന്നും ഫ്രാൻസ് പ്രതിനിധി ശ്രീനിവാസ് കാവേരി പറഞ്ഞു. ഇന്ത്യയിൽ ഹൃദ്രോഗം, പ്രമേഹം എന്നിവ വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ കൈമാറ്റം, പുതിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ എന്നിവയിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും ജലശുചീകരണത്തിന് ഇന്ത്യൻ മാതൃക സ്വീകരിക്കുമെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
15 അംഗ സംഘം അമൃത വിശ്വവിദ്യാപീഠവും അമൃത ആശുപത്രിയും സന്ദർശിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംകുമാർ നായർ, ഡോ. വിവേക് ദാം, മാസിമോ സ്പാഡനി, ഡോ. െസയ്ദ് ഇബ്രാഹിം സെയ്ദ് താജ്, ഹിൽഡ വിയോള ഫർകസ്, ജീനി ജോർജ് ഷാജു തുടങ്ങിയവർ പങ്കെടുത്തു.


