തി­രു­വനന്തപു­രത്ത് ക്വാ­റി­യിൽ അപകടം : രണ്ട് പേർ‍ മരി­ച്ചു­


തിരുവനന്തപുരം : മാരായമുട്ടത്ത് ക്വാറിയിൽ പാറയിടിഞ്ഞ് വീണ് രണ്ട് പേർ‍ മരിച്ചു. മാലക്കുളങ്ങര സ്വദേശി ബിനിൽകുമാർ, സേലം സ്വദേശി സതീഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ പാറ പൊട്ടിക്കുന്നതിനിടെ എഴുപ്പത്തഞ്ചോളം അടി മുകളിൽ നിന്ന് പാറകൾ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. ക്വാറിയിൽ അപകടസമയത്ത് ഇരുപതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. പാറക്കടിയിൽ അകപ്പെട്ട എല്ലാവരെയും പുറത്തെടുത്തു.

പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെള്ളറട സ്വദേശി അജിയുടെ കാൽ, മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. കോട്ടക്കൽ ശാസ്താംപാറയിലെ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് അപകടം.

അനുമതിയില്ലാതെ പ്രവർത്തിച്ച പാറമടയിലാണ് അപകടം ഉണ്ടായത്. ഈ മേഖലയിലെ പാറമടകളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. സർക്കാറിന്റ വിവിധ വകുപ്പുകളുടേയും കുന്നത്തുകാൽ പഞ്ചായത്തിന്റെയും അനുമതി ഇല്ലാതെയാണ് പാറമടയുടെ പ്രവർത്തനം. അപകടമുണ്ടായാൽ‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയിൽ‍ ഒരുക്കിയിരുന്നില്ല എന്നും പരാതിയുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed