ഹൈ­ക്കോ­ടതി­ ജഡ്ജി­ക്കെ­തി­രെ­ തോ­മസ് ചാ­ണ്ടി­ ചീഫ് ജസ്റ്റി­സിന് പരാ­തി­ നൽ‍­കി­


കൊച്ചി : കായൽ കൈയ്യേറ്റക്കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരെ മുൻമന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നൽകിയത്. സീനിയർ ജഡ്ജിയെ മറികടന്നാണ് ദേവൻ രാമചന്ദ്രൻ തനിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. മന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു ജഡ്ജിയുടെ പരാമർ‍ശങ്ങളെന്ന് പരാതിയിൽ‍ പറയുന്നു. ബെഞ്ചിലെ സീനിയർ‍ ജഡ്ജിയായിരുന്ന പി.എൻ രവീന്ദ്രനെ പോലും മറികടന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർ‍ശങ്ങൾ‍. താനുൾ‍പ്പെട്ട മാത്തൂർ‍ ദേവസ്വം ഭൂമി കേസിൽ‍ ദേവസ്വത്തിന് വേണ്ടി തനിക്കെതിരെ അന്ന് അഭിഭാഷകനായിരുന്ന ദേവൻ രാമചന്ദ്രൻ ഹാജരായിട്ടുണ്ട്. 2010 ൽ‍ തന്റെ ബന്ധുക്കൾ‍ മാത്തൂർ‍ ദേവസ്വത്തിനെതിരെ നൽ‍കിയ അഞ്ച് കേസുകളിലായിരുന്നു ഇതെന്നും പരാതിയിൽ‍ പറയുന്നു.

അതേസമയം കായൽ കൈയേറ്റ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി േസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകി. സർക്കാരിനെതിരെ ഒരു മന്ത്രി തന്നെ കോടതിയെ സമീപിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതുകൊണ്ടാണെന്നത് ഉൾപ്പടെ ഗുരുതരമായ പരാമർശങ്ങളായിരുന്ന ഹൈക്കോടതി വിധിയിൽ ഉൾപ്പെട്ടിരുന്നത്. ഈ പരാമർശങ്ങൾ നീക്കണമെന്നും കായൽ കൈയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ചാണ്ടിയുടെ ഹർജി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed