സ്ത്രീകൾകെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നാളെ


മനാമ : യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്ററും അതിന്റെ പങ്കാളികളും നാളെ സീഫിലെ ആലി മാളിൽ (ഗേറ്റ് നമ്പർ 2) സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കും. 16 ദിവസം നീണ്ടു നില്‍ക്കുന്ന ഓറഞ്ച് കാന്പൈനും ഇതേ ദിവസം ആരംഭിക്കും. നവംബർ 25 മുതൽ ഡിസംബർ 10 വരെ ലിംഗഭേദ അധിഷ്ഠിതമായ അടിച്ചമർത്തലിനെതിരെ  പൊതുജന അവബോധം ഉയർത്താനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 2017 ലെ പ്രചാരണത്തിന്റെ പ്രമേയം 'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, ആരെയും പിന്നിൽ ഉപേക്ഷിക്കാതിരിക്കുക' എന്നതാണ്. ലോകത്തെന്പാടുമുള്ള  സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങളെ അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം. മൂന്നു പേരിൽ ഒരു സ്ത്രീക്ക് ഇന്നത്തെ കാലത്ത് അവരുടെ ജീവിതത്തിൽ ശാരീരികവും ലൈംഗികവുമായ അക്രമങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും, 750 ദശലക്ഷം സ്ത്രീകൾ 18 വയസ്സിനുമുമ്പ് വിവാഹിതരായിട്ടുള്ളവരാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടേഴ്സ് ഇത് സംബന്ധിച്ച് പുറത്ത് വിട്ട പ്രസ്താവനയിൽ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മനുഷ്യാവകാശങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന തടസ്സമാണ്. ഇത് പരിഹരിക്കാതെ നമുക്ക് സുസ്ഥിര വികസനത്തിനായുള്ള  2030 അജണ്ട നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed