ജി.എസ്.ടി: അമിതവില വാങ്ങിയാൽ കോടതിയെ സമീപിക്കണമെന്ന് ഭക്ഷ്യമന്ത്രി
കോഴിക്കോട് : ജി.എസ്.ടിയുടെ പേരിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ അമിതവില ഈടാക്കിയതായി കണ്ടാൽ ഉപഭോക്തൃ കോടതിയേയോ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തേയോ സമീപിക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. ജി.എസ്.ടി വന്നപ്പോൾ സാന്പത്തിക കുറ്റങ്ങൾ ചെയ്തവരെ കൈകാര്യം ചെയ്യാനുള്ള സംവിധാനവും കേന്ദ്ര സർക്കാർ ഒരുക്കിയില്ല. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ ഇനിയും ഇടയാകരുത്. ഇതിന് പരിഹാരമാണ് ഉപഭോക്തൃ കോടതികൾ− എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സിവിൽ േസ്റ്റഷനിലെ എഞ്ചിനിയേഴ്‌സ് ഹാളിൽ നടന്ന ‘ജി.എസ്.ടിയും ഉപഭോക്തൃ സംരക്ഷണവും’ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു
മന്ത്രി.
ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് ജി.എസ.്ടി നൽകണം ഏതിനൊക്കെ വേണ്ട എന്ന് ജനങ്ങൾക്ക് ഇപ്പോഴും അറിയില്ല. ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്തവരും ജി.എസ്.ടി ഈടാക്കുന്നുണ്ട്. പലരും പഴയ നികുതി ഒഴിവാക്കാതെയാണ് ജി.എസ്.ടി ചുമത്തിയത്. ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിന് നികുതി പിരിക്കാനുള്ള അധികാരം നഷ്ടപ്പെടുകയാണ്. ഒരു പ്രകൃതി ദുരന്തമോ മറ്റോ സംഭവിച്ചാൽ സംസ്ഥാനങ്ങൾക്ക് നികുതി കുറച്ച് ജനങ്ങളെ സഹായിക്കാൻ പോലും ഇപ്പോൾ സാധിക്കില്ല.
നികുതികൾ ലളിതമാക്കാനാണ് ജി.എസ്.ടി നടപ്പിലാക്കിയതെങ്കിലും സങ്കീർണത വർദ്ധിക്കുകയാണുണ്ടായത്. ജി.എസ്.ടി കൊണ്ടുള്ള പ്രയോജനം ലഭിച്ചത് വൻകിട കോർപ്പറേറ്റുകാർക്കും കുത്തക മുതലാളിമാർക്കുമാണ്. ജി.എസ.്ടിക്കെതിരെ പതിനായിരത്തോളം ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രക്ഷോഭം നടത്തിയത് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലാണെന്നും മന്ത്രി −ചൂണ്ടിക്കാട്ടി. എ. പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.


