ഡ​ൽ​­ഹി​​­​​യി​ൽ അ​ധി​​­​​കാ​​­​​രം ല​ഫ്.​ഗ​വ​ർ​­ണ​​​​ർ​­ക്ക് ത​ന്നെ​​­​​


ന്യൂഡൽഹി : ഡൽഹി ഭരണത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ അധികാരം ലഫ്റ്റനന്‍റ് ഗവർണർക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് എല്ലായ്പ്പോഴും ലഫ്. ഗവർണർ പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയുടെ ഭരണം ലഫ്. ഗവർണർ കയ്യടക്കിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 

തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് അധികാരമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് കാട്ടിയാണ് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഗവർണറുടെ വിവേചനാധികാരത്തിന് പുറത്തുള്ള കാര്യങ്ങളിൽ മന്ത്രിസഭയുടെയും സർക്കാരിന്‍റെയും ഉപദേശപ്രകാരം തീരുമാനമെടുക്കണമെന്നും ബെഞ്ച് വിധിച്ചു. അതേസമയം ഭരണാധികാരമുണ്ടെങ്കിലും ഒരു നിശ്ചിത സമയത്തിൽ കൂടുതൽ സർക്കാർ ഫയലുകൾ പിടിച്ചുവയ്ക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി നേരത്തെ ലഫ്. ഗവർണറോട് വ്യക്തമാക്കിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed