കെ­.എസ്.ഇ.ബി­ എളനാ­ട്‌ സെ­ക്ഷൻ ഓഫീസ് പരി­ഗണനയിൽ: മന്ത്രി­ എം.എം മണി­


ചേലക്കര : കെ.എസ്.ഇ.ബി ചേലക്കര സെക്ഷൻ ഓഫീസ് വിഭജിച്ച് എളനാട് ആസ്ഥാനമായി പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കുന്ന കാര്യം വൈദ്യുതി ബോർഡിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എം.എം മണി. 118 ചതുരശ്ര കി.മി വിസ്തീർണ്ണവും 25963 ഉപഭോക്താക്കളും ഉള്ള ചേലക്കര പുറമേ പഴയന്നൂർ, പാലക്കാട് ജില്ലയിലെ പുതുക്കോട് എന്നീ സെക്ഷനുകളിലെ കുറച്ചു ഉപഭോക്താക്കളെകൂടി ഉൾപ്പെടുത്തികൊണ്ടുള്ള നിർദ്ദേശമാണ് ബോർഡിന് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. യു.ആർ പ്രദീപ് എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ഇപ്പോൾ വിതരണ മേഖലയിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ബോർഡ് മുൻഗണന നൽകി വരുന്നത്. അങ്ങിനെയാണെങ്കിലും എം.എൽ.എ ഉന്നയിച്ച കാര്യങ്ങൾകൂടി കണക്കിലെടുത്ത് പ്രദേശത്തെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിന് വൈദ്യുതി ബോർഡിൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചേലക്കര കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വലിയ പ്രവർത്തന മേഖലയുള്ളതു കൊണ്ടും ഉപഭോക്താക്കളുടെ എണ്ണം മൂലവും വർദ്ധിച്ച ജോലി ഭാരം അനുഭവപ്പെടുന്നത് നിമിത്തം ഉപഭോക്താക്കൾക്ക് മതിയായ സേവനം ലഭ്യമാകുന്നില്ല. അതിന് പരിഹാരമായി ചേലക്കര സെക്ഷൻ ഓഫീസ് വിഭജിച്ച് എളനാട് ആസ്ഥാനമായി പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്നാണ് എം.എൽ.എ സബ്മിഷനിലൂടെ നിയമസഭയിൽ ആവശ്യപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed