എക്‌സൈ­സിൽ‍ സ്ത്രീ­കളു­ടെ­ എണ്ണം കൂ­ട്ടും : മന്ത്രി­


തൃശ്ശൂർ‍ : എക്‌സൈസ് വകുപ്പിൽ‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ.‍ എക്‌സൈസ് വകുപ്പിൽ‍ 177 വനിതാ സിവിൽ‍ എക്‌സൈസ് ഓഫീസർ‍മാർ‍ക്ക് കൂടി ഉടൻ‍ പരിശീലനം നൽ‍കും. കാലാനുസൃതമായ പരിശീലന പാഠ്യപദ്ധതിയാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സർ‍ക്കാർ‍ ഖജനാവ് നിറയ്ക്കുക എന്ന പഴയരീതിയിൽ‍ നിന്നുമാറി സാമൂഹികപ്രതിബദ്ധതയുള്ള നിരവധി കാല്യങ്ങൾ‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും വകുപ്പിന് കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

തൃശ്ശൂർ‍ എക്‌സൈസ് അക്കാദമിയിൽ‍ പരിശീലനം പൂർ‍ത്തിയാക്കിയ സിവിൽ‍ എക്‌സൈസ് ഓഫീസർ‍മാരുടെ പാസിംഗ് ഔട്ട് പരേഡിൽ‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. 31 വനിതകളുൾ‍പ്പെടെ 82 പേരാണ് 180 ദിവസം പരിശീലനം പൂർ‍ത്തിയാക്കി പരേഡിൽ‍ അണിനിരന്നത്.   എക്‌സൈസ് കമ്മിഷണർ‍ ഋഷിരാജ്‌സിംഗ്, അഡീഷണൽ‍ കമ്മിഷണർ‍ എ. വിജയൻ‍, മറ്റ് മുതിർ‍ന്ന ഉദ്യോഗസ്ഥർ‍, ജനപ്രതിനിധികൾ‍, പരിശീലനം പൂർ‍ത്തിയാക്കിയവരുടെ ബന്ധുക്കൾ‍ തുടങ്ങിയവർ‍ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed